ഹെല്‍മറ്റ് വച്ച് ചിന്‍ സ്ട്രാപ് ഇടാതെയുള്ള യാത്രയ്ക്കു പിടി വീഴും; ഇടതു വശത്തെ ഓവര്‍ടേക്കങ്ങിനും നടപടി; ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

0
191

തിരുവനന്തപുരം (www.mediavisionnews.in): ഗതാഗത നിയമ ലംഘനങ്ങളെകുറിച്ച് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ഹെല്‍മറ്റ് ചിന്‍ സ്ട്രാപ് ഇടാതെയുള്ള ബൈക്ക് യാത്ര, ഇടതുവശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ്ങ് എന്നീ നിയമലംഘനങ്ങള്‍ക്ക് എതിരെയും നടപടി ശക്തമാക്കും.

സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ വ്യാപകമായി ലംഘിക്ക പ്പെടുന്നുണ്ടെന്നുംപൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും എം എല്‍എ മാര്‍ അടക്കമുള്ളവര്‍ പരാതിപ്പെട്ടതിന്റെ ഭാഗമായാണ് ഡിജിപി നടപടികള്‍ കര്‍ശനമാക്കിയത്. ഡ്രൈവിങ്ങ് നിയമങ്ങള്‍ തെറ്റിച്ച് അമിത വേഗതയില്‍ വാഹനം ഓടിക്കുക, രണ്ടു വാഹനങ്ങള്‍ക്ക് ഇടയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിങ്ങ് , സീബ്രാ ലൈന്‍ മുറിച്ച് കടക്കുമ്പോള്‍ വാഹനം നിര്‍ത്തികൊടുക്കാതിരിക്കല്‍, സിഗ്നല്‍ തെറ്റിക്കല്‍, ലെയ്ന്‍ ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാതിരിക്കല്‍ എന്നിവയ്ക്കും കര്‍ശനമായ നടപടി സ്വീകരിക്കും. ഇതുകൂടാതെ ട്രാഫിക് ബ്ലോക്കുകളില്‍ അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരെയും പൊലീസിന് കേസെടുക്കാം.

ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയുവാനായി പൊതുജനങ്ങള്‍ക്ക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി ലോകനാഥ് ബെഹറ നിര്‍ദ്ദേശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here