ഹിന്ദു ഹെല്‍പ് ലൈന്‍ കലാപങ്ങള്‍ക്ക് നീക്കം നടത്തുന്നതിനായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് സംഘപരിവാര്‍ നേതാവ്‌

0
245

എറണാകുളം(www.mediavisionnews.in): കേരളത്തില്‍ ആയിരം ദിവസം കൊണ്ട് ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്. ഫെയ്‌സ്ബുക്കിലാണ് പ്രതീഷ് വിശ്വനാഥ് എന്നയാള്‍ മാരകായുധമായി കണക്കാക്കുന്ന തൃശൂലം വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഹിന്ദു സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് രാഷ്ട്രീയ ബജ്രംഗ്ദള്‍ വഴി ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്നാണ് ഫെയ്സ്ബുക്ക പോസ്റ്റില്‍ പറയുന്നത്.

സംസ്ഥാനത്ത് ഹിന്ദു ഹെല്‍പ് ലൈന്‍ കലാപങ്ങള്‍ക്ക് നീക്കം നടത്തുന്നതിനായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ആയുധവിതരണം. ശബരിമല വിവാദത്തില്‍ ഹിന്ദു ധ്രുവീകരണവും കലാപവും, മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും, മിഷണറി പ്രവര്‍ത്തനത്തിനായി എത്തുന്ന വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തണമെന്ന രീതിയിലാണ് സംഘടനയിലെ ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here