ഹാഫിള് അഹ്മദ് കബീർ ബാഖവി 30ന് ബംബ്രാണയിൽ

0
229

കുമ്പള (www.mediavisionnews.in): ജീവ കാരുണ്യ മേഖലയിലെ ബംബ്രാണ മഹല്ലിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ഓൺലൈൻ കൂട്ടായ്മയായ ബംബ്രാണ അൽ-അൻസാർ ചാരിറ്റി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ മാസം 30ന് ഞായറാഴ്ച രാത്രി 8 മണിക്ക് ഹാഫിള് അഹ്മദ് കബീർ ബാഖവിയുടെ പ്രഭാഷണവും ആദരിക്കലും നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

ആദ്യമായി ബംബ്രാണയിൽ എത്തുന്ന കബീർ ബാഖവിയെയും ജീവകാരുണ്യ മേഖലയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന യുവ പ്രതിഭകളായ എബി കുട്ടിയാനം, കയ്യും മാന്യ, പതിറ്റാണ്ടുകളായി ജമാ അത്തിൽ മുഅദ്ദിനായി സേവനമനുഷ്ടിക്കുന്ന അബ്ദുൽ ഖാദർ മുസ്ല്യാരെയുമാണ് ആദരിക്കുന്നത്. ബികെ അബ്ദുൽ കാദർ അൽ കാസിമി ഉൽഘാടനം ചെയ്യും. ജമാഅത്ത് പ്രിസിഡണ്ട് എം.പി മുഹമ്മദ് അധ്യക്ഷത വഹിക്കും. വി.കെ ജുനൈദ് ഫൈസി, സമീർ വാഫി കരുവാരക്കുണ്ട് തുടങ്ങി പ്രമുഖർ സംബന്ധിക്കും

പത്രസമ്മേളനത്തിൽ എം.പി മുഹമ്മദ്, എ.കെ ആരിഫ്, ബാപ്പു കുട്ടി ഹാജി, ബി.ടി മൊയ്തീൻ, എം.പി ഖാലിദ്, ബി.എം സാബിത്ത് ബപ്പങ്ങ, അഷ്‌റഫ് ബൽക്കാട്, അന്തു വളപ്പ്, റഫീഖ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here