സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെ നിന്ദിച്ചു; മലയാളിക്ക് സൗദിയില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ

0
203

റിയാദ്(www.mediavisionnews.in): സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ നടത്തിയതിന് സൗദിയില്‍ മലയാളിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷക്ക് പുറമേ ഒന്നര ലക്ഷം റിയാല്‍ പിഴയായും ഒടുക്കണം.

പ്രവാചകനെ നിന്ദിക്കുന്നത് സൗദി നിയമപ്രകാരം കുറ്റകരമാണ്. ഇതിനാലാണ് ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യാ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.

സൗദി അരംകോയില്‍ കോണ്‍ ട്രാക്ടിങ്ങ് കമ്പനിയിലെ ജീവനക്കാരനാണ് എഞ്ചിനീയറായ വിഷ്ണു. സോഷ്യല്‍ മീഡിയ നിയമം പുതുക്കി നിശ്ചയിച്ചതാണ് വിഷ്ണുവിന് വിനയായത്.

ഇസ്‌ലാമിക രാജ്യമായ സൗദിയിലെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് വിഷ്ണുവിനെ പോസ്റ്റ് എന്നാണ് നിരീക്ഷണം. ഇത്തരം പ്രചരണങ്ങള്‍ നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ പിഴയും ലഭിച്ചേക്കാം. കൂടാതെ നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമം പുതുക്കി കൊണ്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍ കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here