സി.എച്ച് പ്രതിഭാ ശാലികളുടെ നേതാവ്: എ.കെ.എം അഷ്‌റഫ്

0
227

ഉപ്പള (www.mediavisionnews.in): സി.എച്ച് മുഹമ്മദ് കോയ എന്ന രാഷ്ട്രീയക്കാരൻ സകല പ്രതിഭാശാലികളുടേയും നേതാവാണെന്നും, അദ്ധേഹം കൈവച്ച മേഖലകളെല്ലാം പൊന്നു വിളയിച്ച ചരിത്രമായിരുന്നുവെന്ന് മുസ്ലിം യൂത്ത് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്. മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച സി.എച്ച്‌ അനുസ്മരണ ചടങ്ങിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.കെ സൈഫുള തങ്ങൾ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹിമാൻ സോഗതം പറഞ്ഞു. ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരീകെ, ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി, യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, സെക്രട്ടറി അസിസ് കളത്തൂർ, എംഎസ്എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, എം.ബി യൂസഫ് ശുകൂർ ഹാജി, സെഡ്.എ കയ്യാർ, റസാഖ് അച്ചകര, പി.വൈ ആസിഫ് ഉപ്പള, ഹാരിസ് പാവൂർ, നസീർ, ഖാലിദ് ബംബ്രാണ, ഖാദർ സി.എച്ച്‌, റഫീഖ് കണ്ണൂർ, അസീം മണിമുണ്ട, റഹിം പള്ളം,മുഫാസി കോട്ട തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here