സിപിഎം എംഎല്‍എ പികെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതി; അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം

0
273

പാലക്കാട് (www.mediavisionnews.in): ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്തെത്തി. സിപിഎം കേന്ദ്ര നേതൃത്വത്തിനാണ് യുവതി പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്.

പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here