സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഇനിമുതല്‍ ശനിയാഴ്ച പ്രവൃത്തിദിനം

0
259

തിരുവനന്തപുരം (www.mediavisionnews.in):ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ അവധി ദിവസങ്ങളായി തുടരും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അധ്യായന ദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കാന്‍ തീരുമാനിച്ചത്.

ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ :

സെപ്തംബര്‍ 1, 15, 22

ഒക്ടോബര്‍ 6, 20, 27

നവംബര്‍ 17, 24

ഡിസംബര്‍ 1

ജനുവരി 5, 19

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here