ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കും, അവര്‍ക്ക് മുമ്പും വിലക്ക് ഇല്ലെന്ന് മഹല്ല് കമ്മിറ്റി

0
190

പത്തനംതിട്ട(www.mediavisionnews.in): ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കുമെന്ന് മഹല്ല് കമ്മിറ്റി. പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഇല്ല. വിധി വരുന്നതിന് മുമ്പ് തന്നെ സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. അവര്‍ പള്ളിയെ വലം വയ്ക്കുകയും ചെയുമായിരുന്നു.

സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു വിധ തടസവുമില്ല. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി. ന്യൂസ് 18 നാണ്് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിശ്വാസികളെ സംബന്ധിച്ച് അവര്‍ക്ക് വിശ്വാസത്തിന് അനുസൃതമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും മഹല്ല് കമ്മിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here