വോട്ടുതേടിയെത്തിയവർ ‘പാലം’ കടന്നു; മജിബയലിൽ നാട്ടുകാർ ഇപ്പോഴും തോണിയിൽത്തന്നെ

0
279

മഞ്ചേശ്വരം(www.mediavisionnews.in): വോട്ടുതേടിയെത്തിയവർ പലതവണ പാലം കടന്നിട്ടും പാലം കടക്കാനാവാത്ത വിഷമത്തിലാണ് മജിബയലിൽ നാട്ടുകാർ. ഇവിടെ പുഴയ്ക്ക് പാലമില്ലാത്തതാണ് ഇവരുടെ ദുരിതത്തിനു കാരണം. പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

സന്ദർഭങ്ങളിലായി വോട്ടുചോദിച്ചെത്തിയവർക്ക് മുന്നിലും ഒറ്റക്കും കൂട്ടായും നാട്ടുകാർ തങ്ങളുടെ യാത്രാദുരിതം വിവരിച്ചിരുന്നു. പക്ഷേ, ഇതുവരെ പരിഹാരമായില്ല. മജിബയൽ, പട്ടത്തൂർ, ഉളിയ, ഭഗവതി നഗർ, മൂഡംബയൽ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളിലെ വിദ്യാർഥികളുൾപ്പെടെയുള്ളവരാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്.

മഴക്കാലത്ത് പുഴകടക്കാൻ കടത്തുതോണിയാണ് ഇവർക്ക് ആശ്രയം. നീരൊഴുക്ക് കുറയുമ്പോൾ പുഴ മുറിച്ചുകടക്കും. ഏതാനുംദിവസം മുൻപ് പുഴ മുറിച്ചുകടക്കുന്നതിനിടയിലാണ് പട്ടത്തൂരിലെ മനോജ് എന്ന 24-കാരൻ പുഴയിൽ മുങ്ങിമരിച്ചത്. യുവാവിന്റെ മരണത്തിന്റെ ഞെട്ടലിൽനിന്ന് ഈ ഗ്രാമം ഇനിയും മുക്തമായിട്ടില്ല.

ഇവിടെനിന്ന് ഉപ്പളയിലേക്കും മറ്റും പോകുന്നതിന് ആറുമുതൽ എട്ട് കിലോമീറ്റർവരെ ചുറ്റിത്തിരിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പാലം നിർമിച്ചാൽ രണ്ടുകിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. മജിബയലിൽനിന്ന് ഒന്നുകിൽ ഹൊസങ്കടിയിൽ എത്തണം. അല്ലെങ്കിൽ പത്വാടിവഴി യാത്രചെയ്യണം. സ്കൂൾ ബസ്സുകളുംമറ്റും ഈ വഴിയാണ് പോകുന്നത്. കോൺക്രീറ്റ് പാലമില്ലെങ്കിൽ തൂക്കുപാലമെങ്കിലും മതിയെന്നനിലയിലാണ് നാട്ടുകാർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here