വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

0
223

തിരുവനന്തപുരം (www.mediavisionnews.in): വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകാതെ ഇഷ്ടമുള്ള സ്ഥലത്ത് മാത്രം പോകുന്ന ഓട്ടോക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. ഇതിനായി വാട്ട്‌സ്ആപ്പും മെയിലും ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പരാതിപ്പെടുന്നതിനുള്ള ക്രമീകരണം മോട്ടോര്‍ വാഹനവകുപ്പ് ചെയ്തിട്ടുണ്ട്.

ഇനി മുതല്‍ ഓട്ടോ യാത്രയ്ക്കായി വിളിച്ചിട്ടും യാത്രക്കാരന്‍ പറയുന്ന സ്ഥലത്ത് പോകാന്‍ മടിച്ച് ഓട്ടോക്കാരന്‍ മുങ്ങിയാല്‍ അയാളുടെ ഓട്ടോ നമ്പര്‍ അറിയിച്ചാല്‍ നടപടിയുണ്ടായും. അയാളുടെ നമ്പര്‍ അറിയിക്കുന്നതിനാണ് വാട്ട്‌സ്ആപ്പും മെയിലും ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പരാതിയില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനകം നടപടിയെടുക്കും.

85476 39101 എന്നതാണ് യാത്രക്കാര്‍ക്ക് പരാതിപ്പെടാനുള്ള വാട്ട്‌സ്ആപ്പ് നമ്പര്‍. kl10@gmail.comഎന്ന മെയില്‍ ഐഡിയിലേക്കു പരാതി അയ്ക്കുന്നതിനുള്ള സംവിധാനവും മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് 6,32,426 ഓട്ടോറിക്ഷകളാണ്. കൂടുതല്‍ ഓട്ടോറിക്ഷകളുള്ളത് മലപ്പുറത്ത് – 78,328 എണ്ണം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം – 74,856 ഓട്ടോറിക്ഷകള്‍. ഏറ്റവും കുറവ് ഓട്ടോറിക്ഷയുള്ളത് വയനാട്ടിലും – 13,757 എണ്ണം. കൊല്ലം( 52,927), പത്തനംതിട്ട (25,489), ആലപ്പുഴ (29,212), കോട്ടയം (42,030 ), ഇടുക്കി (22,432 ), എറണാകുളം (59,936), തൃശൂര്‍ (61,595 ), പാലക്കാട് (45,914 ), കോഴിക്കോട് (53,395 ), കണ്ണൂര്‍ (47,469 ), കാസര്‍കോട് (25,067).

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here