രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് ; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

0
258

കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഗവര്‍ണര്‍ പി സദാശിവന് നിവേദനം നല്‍കി. 14 ലക്ഷം ജനങ്ങളുള്ള ജില്ലയില്‍ സിപിസിആര്‍ഐ, കേന്ദ്ര സര്‍വകലാശാല, എച്ച്എഎല്‍ തുടങ്ങിയ ഓട്ടേറെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

രാജധാനിക്കു സ്റ്റോപ്പില്ലാത്തതു മൂലം നിരവധി യാത്രക്കാരാണ് പ്രയാസമുനുഭവിക്കുന്നതെന്നും രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here