മുഗു ബാങ്ക്: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി.പി.എം

0
171

കുമ്പള(www.mediavisionnews.in): മുഗു ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചിലർ സി.പി.എമ്മിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. പുത്തിഗെ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അഴിമതിക്കാരായി വിജിലൻസ് കണ്ടെത്തിയ സെക്രട്ടറി, മുൻ സെക്രട്ടറി എന്നിവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നുതന്നെയാണ് പാർട്ടി നിലപാടെന്നും ഇതിൽ ഒരു ഒളിച്ചുകളിയുമില്ലെന്നും അറിയിച്ചു.

മുഗു സർവീസ് സഹകരണ ബാങ്ക് കാലാകാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത് യു.ഡി.എഫും ബി.ജെ.പി.യുമാണ്. അംഗങ്ങൾക്ക് നീതി ലഭിക്കുംവരെ നിയമപോരാട്ടത്തിന് മുന്നിൽ സി പി.എം. ഉണ്ടാകും. നവംബർ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബാങ്കിൽ എ ക്ലാസ് അംഗങ്ങളായ മുഴുവൻപേർക്കും വോട്ടവകാശം ലഭിച്ചതിലൂടെ സി.പി.എമ്മിന് ജനങ്ങൾക്കിടയിലുണ്ടായ പിന്തുണയിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും പാർട്ടിപ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് മുസ്‍ലിം ലീഗ് ശ്രമിക്കുന്നത്. വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയ ഭരണസമിതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിലും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തിയതും സി.പി.എം. രൂപവത്കരിച്ച കർമസമിതിയാണ്. സി.പി.എം.അനുഭാവികളായ ജീവനക്കാരിലാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പാർട്ടിസംരക്ഷണം നൽകില്ലെന്നും നേതാക്കൾ പറഞ്ഞു

പത്രസമ്മേളനത്തിൽ സി.പി.എം. കുമ്പള ഏരിയാ കമ്മിറ്റി അംഗം പി.ഇബ്രാഹിം, പുത്തിഗെ ലോക്കൽ സെക്രട്ടറി ജെ.കൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.സന്തോഷ്‌കുമാർ, അബൂബക്കർ ഉറുമി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here