മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; കെട്ടിയിട്ട് മര്‍ദിച്ച ശേഷം കവര്‍ച്ച

0
203

കണ്ണൂർ (www.mediavisionnews.in): കണ്ണൂരിൽ മാധ്യമപ്രവർത്തകന്‍റെ വീട്ടിൽ കവർച്ച. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാച പുലർച്ചയാണ് കവർച്ച നടന്നത്.

മുഖംമൂടി സംഘമായിരുന്ന ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും പണവും കവരുകയായിരുന്നു.

മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എ.കെ .ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

25 പവൻ സ്വർണ്ണവും പണവും എ.ടി.എമ്മും കാർഡും ഗൃഹോപകരണങ്ങളും കവർന്നു. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here