മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ ഏഴിന് ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍

0
213

കൊച്ചി:(www.mediavisionnews.in)മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ ഏഴിന് ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കാത്ത് വെച്ചിരിക്കുന്നത് വമ്പന്‍ അനൗണ്‍സ്‌മെന്റുകളാണ്. സെപ്തംബര്‍ ഏഴിന് മമ്മൂട്ടിക്ക് 67 വയസ്സാകും.

മൂന്ന് സാധ്യതകള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം. ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശരാജ്യം കേന്ദ്രീകരിച്ച് കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം. തനിയൊരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി.

ഈ മൂന്ന് വമ്പന്‍ സിനിമകളില്‍ ഒരെണ്ണത്തിന്റെ പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷെ, ഏതായിരിക്കും പ്രഖ്യാപനം എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here