മധുരയിൽ കൊല്ലപ്പെട്ട മംഗളൂരു സ്വദേശിയുടെ ഭാര്യയും സുഹൃത്തും ഒളിവിൽ

0
171

മംഗളൂരു (www.mediavisionnews.in):  തമിഴ്‌നാട്ടിലെ മധുരയിൽ കൊല്ലപ്പെട്ട മംഗളൂരു ഗഞ്ചിമട്ട് ബഡഗുളിപ്പാടിയിലെ മുഹമ്മദ് സമീറി(35)ന്റെ ഭാര്യയും സുഹൃത്തും ഒളിവിൽ. ദുരൂഹസാഹചര്യത്തിൽ നാട്ടിൽ കാണാതായ മുഹമ്മദ് സമീറിനെ കഴിഞ്ഞ ഞായറാഴ്ച മധുര ദേവദനപ്പട്ടിയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ്‌ ഭാര്യ ഫിർദോസ്, സുഹൃത്തും ബംഗളൂരുവിൽ ഡ്രൈവറുമായ കാർക്കളയിലെ ആസിഫ് എന്നിവർ അപ്രത്യക്ഷരായത്.

അഞ്ചുലക്ഷം രൂപയും 60 പവൻ സ്വർണവും ഇവർ കൊണ്ടുപോയതായും സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. ദേവനപ്പട്ടി പോലീസ് മംഗളൂരു പോലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി. ഫിർദോസിന്റെ രണ്ടാംഭർത്താവാണ് മുഹമ്മദ് സമീർ. ഇവർതമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോലീസ് ഇടപെട്ടാണ് പരിഹരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here