മതം മാറിയ യുവാവ് കൗൺസലിങ് സെൻററിലേക്ക് കൊണ്ടു പോകും വഴി കാറിൽ നിന്നും ഇറങ്ങിയോടി; കാണ്മാനില്ലെന്ന് പരാതി

0
213

കുമ്പള (www.mediavisionnews.in): മതം മാറിയ യുവാവ് കൗൺസലിങ് സെൻററിലേക്ക് കൊണ്ടു പോകും വഴി കാറിൽ നിന്നും ഇറങ്ങിയോടി. കാണ്മാനില്ലെന്ന് പരാതി. കയ്യാർ ശാന്തിയോട് ഹൗസിൽ പ്രശാന്ത് മഡുവള (22) എന്ന യുവാവാണ് ഈ മാസം പതിനാറിന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് മംഗളൂരുവിലെ കൗൺസലിങ് സെന്ററിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് തലപ്പാടിക്കടുത്ത് കണ്വ തീർത്ഥ എന്ന സ്ഥലത്തു വച്ച് കാറിൽ നിന്നും ഇറങ്ങി ഓടിയത്.

ഉപ്പളയിൽ ഇസ്തിരിക്കട നടത്തിക്കൊണ്ടിരുന്ന യുവാവ് ഒന്നര വർഷം മുമ്പ് മതം മാറിയതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ അന്യ മതാചാരപ്രകാരം പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് ബന്ധുക്കൾ മാനസികമാറ്റത്തിനുള്ള വഴികൾ തേടിയതത്രെ. തുളു, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകൾ അറിയാവുന്ന യുവാവ് പത്താംതരം വരെ പഠിച്ചിട്ടുള്ളതായും ബന്ധുക്കൾ പറയുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here