മഞ്ചേശ്വരം മണ്ഡലം ദുബൈ കെ.എം.സി.സി ഉദ്യാവര ബൈത്തു റഹ്മ താക്കോൽ ദാനം നടത്തി

0
348

മഞ്ചേശ്വരം (www.mediavisionnews.in): ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉദ്യാവരയിലെ പാവപ്പെട്ട കുടുംബത്തിന് മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിച്ച് നൽകിയ ബൈത്തു റഹ്മയുടെ താക്കോൽ ദാനം സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവാർ നിർവഹിച്ചു. സയ്യിദ് കെ.എസ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ദുബൈ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. യു.എ കാദർ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ബാസ്, ജില്ല സെക്രട്ടറി അസീസ് മരിക്കെ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള, വൈ: പ്രിസിഡെന്റ പി.എച്ച് അബ്ദുൽ ഹമീദ്, സെക്രട്ടറി എ.കെ ആരിഫ്, സയ്യിദ് പൂകുഞ്ഞി തങ്ങൾ, കെ.എം.സി.സി നേതാക്കളായ ഹനീഫ് കൽമട്ട, മുഹമ്മദ് കുഞ്ഞി എരിയാൽ, മുനീർ ചെർക്കളം, മഹ്മൂദ് കുളങ്കര, സലീം സന, അസീസ് പെർമുദെ, സാകിർ ബായാർ, മജീദ് കൊപ്പളം, അബ്ദുൽ റഹ്മാൻ മള്ളങ്കൈ,സിദ്ധീക് ജോഡ് കല്ല്, റഹ്മത്തുള്ള സാഹിബ്, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, റഹ്മാൻ ഗോൾഡൻ,യു.എച്ച് അബ്ദുൽ റഹ്മാൻ, അസീസ് ഹാജി, മുക്താർ ഉദ്യാവാർ, സിദ്ധീക് കജെ, അബ്ദുല്ല കജെ, മുസ്തഫ ഉദ്യാവാർ, അബ്ദുല്ല ഗുസ്സഗിരി, സിദ്ധീക് മഞ്ചേശ്വരം, ഉമ്മർ അപ്പോളൊ, പ്രിയ മൊയ്തീൻ, റഹീം പളളം, അഷ്റഫ് ബങ്കര മഞ്ചേശ്വരം, അബൂബക്കർ മഞ്ചേശ്വരം, ഫാറൂക് ചെക് പോസ്റ്റ്, മുസ്തഫ തങ്ങൾ, അബൂബക്കർ മാഹിൻ, മുഹമ്മദ് പുത്തബ്ബ, അഹ്മദ് ബാവ ഹാജി, സൂപ്പി ഹാജി, അബ്ദുൽ കാദർ, സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here