മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റം ഉപേക്ഷിക്കുക; കേരള ഭരണ ഭാഷ വികസന സമിതി താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

0
248

ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാകുന്നതിനെതിരെ കേരള ഭരണ ഭാഷ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ എച്ച് ആര്‍ പി എം മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് രാഘവ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു.

യോഗത്തില്‍ എം കെ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിനായകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മൊഹമ്മദ് കുട്ടിയാനം, കെ എ കാദര്‍, സത്താര്‍, രമണന്‍ മാസ്റ്റര്‍, ഹമീദ് കോസ്‌മോസ്, കെ എസ് പക്രുദീന്‍, മജീദ് വോര്‍ക്കാടി, കെ എഫ് ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ത ഭാഷ സംഗമ ഭൂമി എന്നറിയപ്പെടുന്ന മഞ്ചേശ്വരം താലൂക്കിനെ തുളുനാട് താലൂക്ക് എന്ന് പുനര്‍ നാമകരണം ചെയുന്നതിനെതിരെ യോഗം ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here