മംഗളൂരുവിൽ അനധികൃതമായി സൂക്ഷിച്ച നാലരലക്ഷം രൂപ വിലവരുന്ന മണൽ പിടിച്ചെടുത്തു

0
175

മംഗളൂരു(www.mediavisionnews.in):: പ്രദേശത്തെ പുഴകളിൽനിന്ന് അനധികൃമായി ശേഖരിച്ച് സൂക്ഷിച്ച നാലരലക്ഷം രൂപ വിലവരുന്ന മണൽ പോലീസ് പിടിച്ചെടുത്തു. തണ്ണീർഭാവി നായർകുദ്രുവിൽ ആൾപ്പാർപ്പില്ലാത്ത രണ്ടിടങ്ങളിൽ സൂക്ഷിച്ച ആയിരത്തിലേറെ ലോഡ് മണലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മണൽ നീക്കാനായി ഉപയോഗിച്ചിരുന്ന 20 ലക്ഷം രൂപയുടെ ജെ.സി.ബി.യും കസ്റ്റഡിയിലെടുത്തു. മണൽ മൈൻ ആൻഡ് ജിയോളജി വകുപ്പിന്‌ കൈമാറി. പ്രദേശത്തുള്ളവർതന്നെയാണ് മണൽ ശേഖരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here