ബൈക്കിലിടിച്ച കാര്‍ കുഴിയിലേക്ക് മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക്

0
206

ബന്തിയോട് (www.mediavisionnews.in): ബൈക്കിലിടിച്ച കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു.
കാര്‍ യാത്രക്കാരായ നീലേശ്വരം കല്ലായിയിലെ വ്യാപാരി റൗഫ്(49), ഉമ്മ സൈനബ(85), റൗഫിന്റെ ഭാര്യ ആമിന(39), മകനും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനസ് (16), ബന്ധു അബ്ദുല്‍ ഖാദര്‍ (52), ബൈക്ക് യാത്രക്കാരന്‍ മുട്ടത്തെ അബ്ദുല്‍ റഹ്മാന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ ഡി.എം. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.30 ഓടെ ഷിറിയ ഓണന്തയിലാണ് അപകടം. രോഗിയായ സൈനബയെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു അപകടം. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here