ബെസ്റ്റ് പി.ടി.എ കുമ്പള പഞ്ചായത്ത് അനുമോദിച്ചു

0
184

കുമ്പള(www.mediavisionnews.in): കുമ്പള സബ് ജില്ല തലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡിന് അർഹരായ ജി.ജെ.ബി.എസ് പേരാലിനെ കുമ്പള ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. വൈസ് പ്രസിഡന്റ് ഗീതഷെട്ടി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് അധ്യക്ഷനായി. വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ മുഹമ്മദാലി, അംഗങ്ങളായ സുധാകര കാമത്ത്, സൈനബ അബ്ദുൽ റഹ്മാൻ, മറിയമ്മ മൂസ, പുഷ്പലത, അഫ്സ സംശുദ്ധീൻ, പുഷ്പലത കെ, എ.ഇ.ഒ കൈലാസ് മൂർത്തി ,പത്മനാഭൻ ബ്ളാത്തൂർ, സംസാരിച്ചു. പി ഇ സി കൺവീനർ രാമചന്ദ്ര ഭട്ട് മാസ്റ്റർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാൽ അനുമോദനത്തിന് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here