ബായാറിൽ സ്‌കൂൾ പരിസരത്ത് സംഘപരിവാർ ശാഖാ നടത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകി

0
189

ബായാർ (www.mediavisionnews.in):  ബായാർ എ.യു.പി സ്കൂൾ പരിസരത്ത് നിരന്തരമായ സംഘപരിവാർ ശാഖ നടത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ ബായാർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക് രേഖമൂലം പരാതി നൽകി.

വിദ്യാലായങ്ങളെ വിദ്യാലായങ്ങളായി കാണണമെന്നും ആർ.എസ്.എസ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ എത്രയും പെട്ടന്ന് നിർത്തി വെക്കണമെന്നും പരാതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ രക്ഷിതാക്കളെ അണിനിരത്തി വൻപ്രക്ഷോഭത്തിലേക് ഡി.വൈ.എഫ്‌.ഐ നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

പരാതിയിൽ പറയുന്ന കാര്യം അന്വേഷിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എച്ച് എം നേതാക്കൾക് ഉറപ്പ് നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here