ബായാറിൽ ബന്ധുവായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0
201

ബായാർ(www.mediavisionnews.in): ബന്ധുവായ 22കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിവാഹിതനും, രണ്ടു മക്കളുടെ പിതാവുമായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണൽ എസ് ഐ അനീഷാണ് അറസ്റ്റ് ചെയ്തത്.

ബായാർ പൊന്നങ്കള പദ്യാനയിലെ വാസുവാണ്(47)അറസ്റ്റിലായത്. വാസുവിന്റെ അടുത്ത ബന്ധത്തിൽപെട്ട 21കാരിയെ ഏഴു വർഷത്തോളമായി ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയിട്ട് എന്ന് പരാതിക്കാരി പറഞ്ഞു. ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും വീട്ടുകാരും പോലീസിൽ പരാതി നൽകിയപ്പോൾ പ്രതി ഒളിവിൽ പോയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here