ബന്തിയോട് മള്ളങ്കയ്യിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

0
148

കുമ്പള (www.mediavisionnews.in) : മകളുടെ സുഹൃത്തിനെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവരെ അറസ്റ്റ് ചെയ്തു. ബന്തിയോട് മള്ളങ്കയ്യിലെ ഗംഗാധരനെതിരെ (46)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ തന്റെ മകളെയും മകളുടെ കൂട്ടുകാരിയായ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയും കൂട്ടി ടൗണിലേക്ക് പോയത്. ഇതിന് ശേഷം കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് കുട്ടികളുടെ മധ്യത്തിലിരുന്ന് മൊബൈലില്‍ പാട്ടും വീഡിയോയും കാട്ടികൊടുക്കുന്നതിനിടെ അയല്‍വാസിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. ഇതിന് മുമ്പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here