ബന്തിയോട് ബസ് ഷെൽറ്ററിൽ പകലും പരസ്യ ചൂതാട്ടം

0
225

ബന്തിയോട് (www.mediavisionnews.in): മംഗൽപാടി പഞ്ചായത്ത് ബന്തിയോട് നിർമ്മിച്ച ബസ് ഷെൽറ്ററിൽ പകൽ സമയത്ത് പോലും പരസ്യമായ ചൂതാട്ടവും, മദ്യപാനവും പതിവായി. ബസ് കാത്തുനിൽക്കുന്നവർക്കും, വഴി യാത്രക്കാർക്കും ഇവർ വളരെ ബുദ്ധിമുട്ട് ശൃഷ്ടിക്കുന്നു.

മദ്യവും, കഞ്ചാവും ബന്തിയോട് കേന്ത്രീകരിച്ചു വിൽപന നടത്തുന്നതായി കുമ്പള പോലീസിൽ നാട്ടുകാർ പല തവണ പരാതി പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല.

സ്ഥലത്തെ ഒരു കോളനിയിലെ ചിലർ രാത്രിയായാൽ കള്ള് കുടിച്ചു ബസ് സ്റ്റോപ്പ്‌ കീഴടക്കുന്നു. പിന്നെ യാത്രക്കാർക്ക് അവിടേക്കു പ്രവേശനമില്ല. യാത്രക്കാരെ അസഭ്യം പറയലും, ഉപദ്രവിക്കലും പതിവാണ്.

പ്രദേശവാസികളും നേരം ഇരുട്ടിയാൽ ഭയപ്പാടോടെയാണ് ഇത് വഴി നടക്കാറ്. പോലീസ് ഇടപെടൽ നടത്താത്തതാണ് ഇത്തരക്കാർക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്നതെന്ന് ബസ് തൊഴിലാളികളും പറയുന്നു.

ബന്തിയോട് റെയിൽവേ ട്രാക് കേന്ത്രീകരിച്ചും വ്യാജ മദ്യ വില്പന നടത്തുന്നുണ്ട്. മംഗലാപുരത്തു നിന്നും കൊണ്ട് വരുന്ന വ്യാജ മദ്യം നാലിരട്ടി വിലക്കാണ് വിൽക്കുന്നത്. സ്ത്രീകളും ഇത് വാങ്ങാനെത്തുന്നുണ്ട്.

പല ഷോപ്പുകളിലും കച്ചവടത്തിന്റെ മറവിൽ ചൂതാട്ടം നടക്കുന്നു. പേരിനു രണ്ടു മൂന്നു മിട്ടായി ഭരണികൾ പുറത്തു വെച്ചാണ് ചൂതാട്ടം പൊടി പൊടിക്കുന്നത്.

ചൂതാട്ടക്കാരെ പിടികൂടിയാൽ സ്റ്റേഷനിൽ കൊണ്ടുപോയി നൂറു രൂപ പിഴ അടപ്പിച്ചു വിട്ടയക്കുന്നു. ലക്ഷക്കണക്കിന് രൂപയാണ് ചൂതാട്ട മാഫിയ ദിവസേന ബന്തിയോട് നിന്നും കടത്തിക്കൊണ്ട് പോകുന്നത്.

ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാത്തപക്ഷം പോലിസ് സ്റ്റേഷൻ മാർച്ച്‌ അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here