പത്തു കോടി രൂപയുടെ ഓണം ബമ്പര്‍ അടിച്ചത് തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക്

0
446

തൃശൂര്‍(www.mediavisionnews.in): സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് തൃശൂര്‍ അടാട്ട് സ്വദേശിനി വിളക്കുംകാല്‍ പള്ളം വത്സമ്മയ്ക്ക്. പടിഞ്ഞാറേ കോട്ടയിലെ എസ്എസ് മണിയന്‍ ഏജന്‍സിയില്‍ നിന്നും വത്സമ്മ വാങ്ങിയ ടിക്കറ്റ് നമ്പര്‍ ടിബി 128092 നാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് നറുക്കെടുത്തെങ്കിലും ഇന്നു രാവിലെയാണ് വിജയിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വര്‍ഷവും തൃശൂര്‍ ജില്ലയില്‍ വിറ്റ ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനത്തുക അഞ്ചു ലക്ഷം രൂപ 20 പേര്‍ക്ക് ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here