നിറവയറില്‍ നിറചിരിയുമായി അതിസുന്ദരി കാവ്യ; ‘ബേബി ഷവർ’ ചിത്രങ്ങൾ പുറത്ത്

0
205

കൊ​ച്ചി(www.mediavisionnews.in): അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യാ മാധവൻ. നിറവയറിലുള്ള നടിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബ‌േബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.

മഞ്ഞ ഗൗണിൽ അതിസുന്ദരിയായാണ് കാവ്യയെ കാണാനാകുക. കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. കാവ്യ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചുള്ള വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും വിട്ട് വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുകയായിരുന്നു കാവ്യ.

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here