ദുരിതാശ്വാസത്തിന്റെ മറവിൽ കടത്താന്‍ ശ്രമിച്ച 800 കിലോ വസ്ത്രങ്ങൾ പിടികൂടി

0
229

കോഴിക്കോട് (www.mediavisionnews.in): ദുരിതാശ്വാസത്തിന്റെ മറവില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 800 കിലോ വസ്ത്രങ്ങള്‍ പിടികൂടി. ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സപ്രസ്സില്‍ നിന്നാണ് കോഴിക്കോട് റെയില്‍വേ പോലീസ് വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

ഡെറാഡൂണില്‍ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു ആര്‍.പി.എഫ് പതിവ് പരിശോധന നടത്തിയത്. ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുരിതാശ്വാസത്തിനായി കൊണ്ടു പോകുന്ന വസ്ത്രങ്ങളാണെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോഴായിരുന്നു 3 ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലായി 20 ഓളം ബാഗുകള്‍ കണ്ടെത്തിയത്.

ഉത്തര്‍ പ്രദേശ് സ്വദേശികളായ അജാം, ഷഹലുര്‍ അഹമ്മദ് എന്നിവരാണ് മുസ്സഫീര്‍ നഗറില്‍ നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവന്നത്. പിടിച്ചെടുത്ത വസ്ത്രങ്ങള്‍ കേരളത്തിലെ പല ജില്ലകളിലായി വില്‍പ്പനക്ക് എത്തിച്ചതാകമെന്നാണ് പൊലീസിന്റെ നിഗമനം. ചരക്കു സേവന നികുതിയും റെയില്‍വേക്ക് ലഭിക്കേണ്ട പിഴയും ഈടാക്കി ഇവരെ വിട്ടയക്കും

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here