ജലനിധി വിതരണം ചെയ്യുന്നത് മലിനജലം; ദുരിതം തിന്ന് മൂടം ബയലിലെ നാൽപതോളം കുടുംബങ്ങൾ

0
171

കുമ്പള(www.mediavisionnews.in):: മീഞ്ച പഞ്ചായത്തിലെ മൂടംബയൽ പജിങ്കാറ് കൽപ്പണയിലെ നാൽപതോളം കുടുംബങ്ങൾക്ക് ജലനിധി വിതരണം ചെയ്യുന്നത് മലിനജലം. കുടിക്കാൻ ശുദ്ധജലം എന്ന പേരിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ മാരക രോഗങ്ങൾ പരത്തുന്ന കോളിഫോം ബാക്ടീരിയയും കൂത്താടികളും. ഗുണഭോക്താക്കൾ മംഗളൂരുവിലെ ലാബിൽ പരിശോധിച്ച റിപോർട്ടിലാണ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്.

ഒരു വർഷം മുമ്പാണ് മീഞ്ച പഞ്ചായത്ത് കൽപ്പണ പ്രദേശത്ത് ജലനിധി കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചത്. തുടക്കം മുതൽക്കെ പൈപ്പിലൂടെ അലക്കാനോ നിലം കഴുകാനോ ഉപയോഗിക്കാൻ പോലും യോഗ്യമല്ലാത്ത വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ഗുണഭോക്താക്കൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ വെള്ളം രണ്ടു ദിവസം സംഭരിച്ച് സൂക്ഷിച്ച് മാലിന്യങ്ങൾ അവക്ഷിപ്തപ്പെടുത്തി തെളിയുന്ന വെള്ളം ഊറ്റിയെടുത്താണത്രെ ഇവർ ഉപയോഗിച്ചിരുന്നത്. ഇതിന് പരിഹാരം കാണണമെന്ന് കാണിച്ച് ഗുണഭോക്താക്കളായ കുടുംബങ്ങൾ ജലനിധി അധികൃതർക്കും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലത്രെ.

മാസം തോറും ഇരുന്നൂറ് രൂപ നൽകി മലിനജലം കുടിക്കേണ്ട ഗതികേടാണ് ഗുണഭോക്താക്കൾക്കെന്ന് ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് വാർത്ത സമ്മേളനത്തിൽ സംബന്ധിച്ച എ. രമണി കൃഷ്ണ, കലാവതി വി.ആചാര്യ, വനജാക്ഷി, പുഷ്പ, പി. സഞ്ജീവ എന്നിവർ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here