ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സായാഹന ധർണ്ണ സമരം നടത്തി.

0
459

ഉപ്പള (www.mediavisionnews.in): ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പള ടൗണിൽ സായാഹന ധർണ്ണ നടത്തി. പരിപാടി പഞ്ചായത്ത് ട്രഷറർ മൂസ ഗോൾഡന്റെ അധ്യക്ഷതയിൽ, പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് എം.ബി യൂസഫ് ഉൽഘാടനം ചെയ്തു. ജനറൽ സെക്രെട്ടറി വി.പി ഷുക്കൂർ ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്‌മാൻ മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയിൽ എം.കെ അലി മാസ്റ്റർ, പി.എം സലിം, ഉമ്മർ അപ്പോളോ, അഷ്‌റഫ് സിറ്റിസൺ, ഹനീഫ് ഗോൾഡ് കിംഗ്, ഷാഹുൽ ഹമീദ് ബന്തിയോട്, യൂസഫ് ഹേരൂർ, അബ്ദുൽ റഹ്‌മാൻ വളപ്പ്, യൂസഫ് ഫൈൻ ഗോൾഡ്, ബി.എം മുസ്തഫ, ഹനീഫ് കൽമട്ട, ഉമ്മർ ബൈൻകിമൂല, റഹിം പള്ളം, റസാഖ് ബാപ്പയ്ത്തൊട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീൽ ഷിറിയ, അബ്ദുൽ റഹ്‌മാൻ അമ്പർ, ജമീല സിദ്ദിഖ്, ഫാരിസ ഖലീൽ, ശംഷാദ് ബീഗം, ബീഫാത്തിമ ഒളയം, സുഹ്‌റ, ഷാഹിറ ബാനു, ശംസുദ്ദീൻ ഉപ്പള, മജീദ് പച്ചമ്പള, ഹനീഫ് ഐ.കെ, താഹിർ ബി.ഐ ഉപ്പള, എ.കെ അബ്ദുല്ല, ഹമീദ് ഹാജി കൽപന കാജാർ മമ്മുഞ്ഞി, കെ എസ് മൂസ, ചെമ്മി പഞ്ചാര തുടങ്ങിയവർ സംബഡിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here