ക്യാമ്പസുകളിൽ പെൺകുട്ടികൾക്കെതിരെയുള്ള അക്രമം ചെറുക്കും: ഷാഹിദ റഷീദ്

0
181

കുമ്പള(www.mediavisionnews.in): ക്യാമ്പസുക്കളിലെ പെൺകുട്ടികൾക്കെതിരെയുള്ള അക്രമം ചെറുക്കുമെന്ന് സംസ്ഥാന ഹരിത കമ്മിറ്റി സെക്രട്ടറി ഷാഹിദ റഷീദ്.

കഴിഞ്ഞ ദിവസം കോഴിക്കോട് മടപ്പള്ളി കോളേജിലുണ്ടായ ഹരിത ജില്ലാ സെക്രട്ടറി തംജീദയെ അക്രമിച്ചതിലൂടെ എസ്.എഫ്.ഐയുടെ കാടത്തരം അപലീയമണമെന്ന് ഐ.എച്ച്.ആർ.ഡി കോളേജ് ഹരിത കമ്മിറ്റി രൂപീക്കരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

യോഗത്തിൽ എം.എസ്‌.എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം കോളേജിൽ വെച്ച് ഉന്നത മാർക്ക് നേടിയ ഹരിത യൂണിറ്റ് പ്രസിഡന്റ് നെഫീസത്തുൽ മിസ്‌രിയയെ ഉപഹാരം നൽക്കി ആദരിച്ചു.

ആയിഷ ഷാക്കിറ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സവാദ് അംഗഡിമൊഗർ, ട്രഷറർ റഹ്മാൻ പളളം, സെക്രട്ടറി ജംഷീർ മൊഗ്രാൽ, മെയ്തീൻ ബാത്തിഷ, വാഹിദ്,വഹാബ്, ജവാദ്, സഫ്വാൻ, റംസാൻ, ഖദീജത്ത് സിത്താറുൽ കാൻസിയ എന്നിവർ സംസാരിച്ചു.

പുതിയ ഹരിത കമ്മിറ്റിയായി ആയിഷത്ത് ഷാക്കിറ പ്രസിഡണ്ടായും, വൈസ് പ്രസിഡണ്ടുമാരായി സൈനബ ഹമീദ്, മെഹ്ഫൂസ, ജനറൽ സെക്രട്ടറിയായി ഫായിസ, ജോയിന്റ് സെക്രട്ടറിമാരായി ശബാന, ഫസീലയും, ട്രഷററായി തസ്നീമയെയും എന്നീവരെ തെരഞ്ഞെടുത്തു. സ്വാഗതം ആയിഷത്ത് ഷക്കീറയും ഫായിസ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here