കെ. മുരളീധരന്‍ കേരളത്തിലെ ധനികനായ എം.എല്‍.എ, ദരിദ്രന്‍ വി.എസും: 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

0
218

തിരുവനന്തപുരം(www.mediavisionnews.in): കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വരുമാനം വെളിപ്പെടുത്താത്ത എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് മുന്നില്‍. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

കെ. മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ധനികരായ എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി ബാലയാണ് ഏറ്റവും പാവപ്പെട്ട എം.എല്‍.എ. 41,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദന്‍ ഈ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്.

അതേസമയം, വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എം.എല്‍.എമാരുടെ ശരാശരി വാര്‍ഷിക വരുമാനം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.

രാജ്യത്ത് ആകെയുള്ള 4086 എം.എല്‍.എമാരില്‍ 941 പേര്‍ ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ല. വരുമാനം വെളിപ്പെടുത്താത്തവരുടെ കൂട്ടത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. 157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരിലെ ഒന്നാമന്‍.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് വരുമാനം അധികമുള്ളതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസിന്‌റെ പഠനത്തില്‍ പറയുന്നു. എട്ടാം ക്‌ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള 139 എം.എല്‍.എമാരുടെ ശരാശരി വരുമാനം 90 ലക്ഷം രൂപയാണ്. ബിരുദവും ബിരുദാന്ദര ബിരുദവുമുള്ള രണ്ടായിരത്തോളം എം.എല്‍.എമാരുടെ ശരാശരി വരുമാനം 21 ലക്ഷം രൂപയും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here