കെ.എം.സി.സിയുടെ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: കുമ്പോൽ തങ്ങൾ

0
187

മൊഗ്രാൽ(www.mediavisionnews.in): ബൈത്തുൽ റഹ്മ ഉൾപ്പടെയുള്ള കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് തണലേകുന്നതാണന്നും ഇത്തരം മഹത്തരമായ കാര്യങ്ങൾ നടപ്പിലാക്കുന്നതിലൂടെ കെ.എം.സി.സി മാതൃകയാവുകയാണന്നും കുമ്പോൽ സയ്യിദ് കെ.എസ് ആറ്റകോയ തങ്ങൾ പറഞ്ഞു. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുഴുവൻ പഞ്ചായത്തുകളിലും മർഹും പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിക്കുന്ന രണ്ടാമത്തെ കാരുണ്യ ഭവനത്തിന്റെ താകോൽദാനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രസിഡണ്ട് അയ്യൂബ് ഉറുമി അദ്ധ്യക്ഷത വഹിച്ചു. യു.എം അബ്ദുൽ റഹ്മാൻ മുസ്ല്യാർ സംഗമം ഉദ്ഘാടനം ചെയ്തു. എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. എം.എ ഖാസിം മുസ്ല്യാർ, പി.ബി അബ്ദുൽ റസാഖ് എം.എൽ.എ, മണ്ഡലം പ്രിസിഡണ്ട് ടി.എ മൂസ, ജനറൽ സെക്രട്ടറി എം അബ്ബാസ്, ജില്ല ലീഗ് ഭാരവാഹികളായ അസീസ് മരിക്കെ, മുനീർ ഹാജി, മണ്ഡലം ട്രഷറർ അശ്രഫ് കർള, വി.പി അബ്ദുൽ കാദർ, പി.എച്ച് അബ്ദുൽ ഹമീദ്, ഹമീദ് കുഞ്ഞാലി, ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹനീഫ് കൽമട്ട, ജില്ല മണ്ഡലം നേതാക്കളായ അബ്ദുൽ റഹ്മാൻ മള്ളങ്കൈ, യൂസുഫ് ഷേണി, എരിയാൽ മുഹമ്മെദ് കുഞ്ഞി, സാകിർ ബായാർ, അസീസ് പെർമൂദെ, മജീദ് കൊപ്പളം, എ.ജി നാസർ തൃക്കരിപ്പൂർ, ബഷീർ കണ്ണൂർ, നൗഫൽ ബായാർ, യൂനുസ് കെ.കെ കടവത്ത്, നൗഷാദ് മൊഗ്രാൽ, ബഷീർ മുഹമ്മദ് കുഞ്ഞി, അഡ്വ: സക്കീർ അഹ്മദ്, എം.ബി യൂസുഫ്, അഷ്‌റഫ് കൊടിയമ്മ, ശുകൂർ ഹാജി, സെഡ്.എ കയ്യാർ, അസീസ് കളത്തൂർ, റഹ്മാൻ ഗോൾഡൻ, ഇർഷാദ് മൊഗ്രാൽ, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഉമ്മർ അപ്പോളൊ, ബി.എൻ മുഹമ്മദാലി, എം.പി ഖാലിദ്, സി.എച്ച് ഖാദർ, ടി.കെ അൻവർ മൊഗ്രാൽ, ഉമ്മർ രാജാവ്, സി.എം ഹംസ, മുഹമ്മദ് പേരാൽ, അഹ്മദ് ഹാജി കൊപ്പളം, നിയാസ് മൊഗ്രാൽ, ജംഷീർ മൊഗ്രാൽ, അബ്ദുല്ല ചളിയങ്കോട്, അഷ്റഫ് പെർവാഡ് തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here