കാന്‍സര്‍ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

0
230

തിരുവനന്തപുരം(www.mediavisionnews.in) :കാന്‍സര്‍ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ് പറഞ്ഞു. പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല.

അതത് ആശുപത്രിയില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗണ്‍സലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതായി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികള്‍

  1. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം
    2. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, തൃശ്ശൂര്‍
    3. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ
    4. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട്
    5. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം
    6. ഐ എം സി എച്ച്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്
    7. ഐ. സി. എച്ച്, മെഡിക്കല്‍ കോളേജ്, കോട്ടയം
    8. കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍
    9. റീജിയണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
    10. ജനറല്‍ ആശുപത്രി, എറണാകുളം
    11. മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍
    12. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി, എറണാകുളം

LEAVE A REPLY

Please enter your comment!
Please enter your name here