കര്‍ണാടകയിലെ സകലേഷ്പൂരില്‍ മണ്ണിടിച്ചില്‍: ട്രെയിനുകള്‍ 20 വരെ റദ്ദാക്കി

0
220

മംഗളൂരു(www.mediavisionnews.in):  കര്‍ണാടകയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചുരം മേഖലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് അടച്ചിടുന്നതിനാല്‍ ബംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള ട്രെയിനുകള്‍ സെപ്റ്റംബര്‍ 20വരെ സര്‍വിസ് റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഹാസന്‍ -ബംഗളൂരു സെക്ഷനിലെ 56 കിലോമീറ്റര്‍ ഭാഗത്ത് 67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരുന്നത്. എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെ മണ്ണു നീക്കി അരികുകള്‍ ബലപ്പെടുത്തുകയും റെയില്‍ ട്രാക്കുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

റദ്ദാക്കിയ ട്രെയിനുകള്‍

സെപ്റ്റംബര്‍ 15, 19: കെ.എസ്.ആര്‍ ബംഗളൂരു- കണ്ണൂര്‍/ കാര്‍വാര്‍ എക്‌സ്പ്രസ് (16511/16513)
സെപ്റ്റംബര്‍ 16, 17: കെ.എസ്.ആര്‍ ബംഗളൂരു- കണ്ണൂര്‍/കാര്‍വാര്‍ എക്‌സ്പ്രസ് (16517/16524)
സെപ്റ്റംബര്‍ 16,17,18: കണ്ണൂര്‍/കാര്‍വാര്‍- കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ് (16512/16514)
സെപ്റ്റംബര്‍ 20: കണ്ണൂര്‍/ കാര്‍വാര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ് (16518/16524)

ഭാഗികമായി റദ്ദാക്കിയവ

യശ്വന്ത്പുര- മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് (16517) സെപ്റ്റംബര്‍ 16,18, 20 ദിവസങ്ങളില്‍ ഹാസന്‍ മുതല്‍ മംഗളൂരു ജങ്ഷന്‍ വരെ സര്‍വിസ് നടത്തില്ല. യശ്വന്ത്പുര- കാര്‍വാര്‍ എക്‌സ്പ്രസ് (16515) സെപ്റ്റംബര്‍ 17, 19 തീയതികളില്‍ യശ്വന്ത്പൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഹാസനില്‍ അവസാനിപ്പിക്കും. ഹാസന്‍ മുതല്‍ കാര്‍വാര്‍ വരെ സര്‍വിസ് നടത്തില്ല. മംഗളൂരു ജങ്ഷന്‍ – യശ്വന്ത്പുര എക്‌സ്പ്രസ് (16576) സെപ്റ്റംബര്‍ 17, 19 തീയതികളില്‍ മംഗളൂരു ജങ്ഷനും ഹാസനുമിടിയില്‍ സര്‍വിസ് റദ്ദാക്കി. കാര്‍വാര്‍ യശ്വന്ത്പുര എക്‌സ്പ്രസ് (16516) സെപ്റ്റംബര്‍ 18, 20 തീയതികളില്‍ കാര്‍വാറിനും ഹാസനുമിടയില്‍ സര്‍വിസ് നടത്തില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here