‘ഓട്ടോ ഓടിക്കാന്‍ ഹെല്‍മറ്റ് വേണം’; വിചിത്ര നിലപാട് കാരണം പുലിവാല് പിടിച്ച് കേരളാ പൊലീസ്

0
194

തിരുവനന്തപുരം(www.mediavisionnews.in) സാധാരണ ഗതിയില്‍ ഇരുചക്രവാഹനങ്ങള്‍ ഹെല്‍മറ്റ് വയ്ക്കാതെ ഓടിച്ചാല്‍ പൊലീസ് പിടിക്കും. പക്ഷേ ഓട്ടോയോ?. തിരുവനന്തപുരം ജില്ലയില്‍ പാലോട് കൊല്ലായില്‍ സ്വദേശി സുഗന്ധയ്ക്കു പൊലീസ് നല്‍കിയ പെറ്റി നോട്ടീസ് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും.

സിറ്റി പൊലീസ് കഴക്കൂട്ടത്തിലൂടെ ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് സുഗന്ധയ്ക്കു പെറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത് കെ.എല്‍ 163280 എന്ന നമ്പറുള്ള വാഹനത്തിനാണ്. ഈ വാഹനം ഓട്ടോയാണ്. അതേസമയം ഇത് സുഗന്ധയുടെ ഓട്ടോയുടെ നമ്പറുമല്ല. ഇവരുടെ ഓട്ടോയുടെ നമ്പര്‍ ഇതല്ല. ആളും മാറി വണ്ടിയും മാറി നല്‍കിയ പെറ്റി നോട്ടീസ് കാരണം പൊലീസ് പുലിവാല് പിടിച്ചിരിക്കുകയാണ്.

നോ ഹെല്‍മറ്റ് എന്ന് ഓട്ടോയ്ക്ക് പെറ്റി നല്‍കിയ പൊലീസുകാര്‍ക്കതിരെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സുഗന്ധയും കുടുംബവും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here