ഒരു അധോലോക നായകന്റെ കുമ്പസാരം ; മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം ‘അമീര്‍’ പ്രഖ്യാപിച്ചു

0
205

കൊച്ചി  (www.mediavisionnews.in): ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാം തവണയൊന്നിക്കുന്നു. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അമീര്‍ കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. . ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ് തിരക്കഥയെഴുതുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതു കൊണ്ട് തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ദുബായ് തന്നെയായിരിക്കും.

നിലവില്‍ വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ തിരക്കുകളിലാണ് മമ്മൂട്ടി. അതു കൂടാതെ യാത്ര , മാമാങ്കം എന്നീ ചിത്രങ്ങളുടെ ഷെഡ്യൂളുകളും പൂര്‍ത്തികരിക്കാനുണ്ട്. അതിന് ശേഷം മാത്രമേ പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കൂ എന്നാണ് റിപ്പോര്‍ട്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here