എ.കെ.എം അഷ്റഫിന് ദുബായിൽ കെ.എം.സി.സിയുടെ സ്വീകരണം

0
193

ദുബൈ(www.mediavisionnews.in): ദുബായിൽ ഹൃസ്വ സന്ദർശനം നടത്തുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിന് ദുബായ് കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

മഞ്ചേശ്വരം മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളിൽ കൂട്ടായ പ്രയത്നം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മംഗൽപാടി സി.എച്ച്.സി ഹെൽത്ത് സെന്ററിന്റെ വികസനം യോഗത്തിൽ ചർച്ച ചെയ്‌തു .ആശുപത്രിയുടെ നിലവിലെ ശോചിനീയാവസ്ഥയ്ക്ക് ഏറ്റവും പെട്ടന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്നും, ട്രൂമാ സെന്റർ, ഡയാലിസിസ് സെന്റർ മുതലായ സൗകര്യങ്ങൾക്കുള്ള പ്രവർത്തങ്ങൾ നടന്ന് വരികയാണെന്നും കാല താമസം കൂടാതെ അവ പൂർത്തിയാകുമെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here