ഉപ്പള ടൗണില്‍ വീണ്ടും മാലിന്യം കുന്നു കൂടുന്നു; ദുര്‍ഗന്ധം അസഹനീയം

0
220

ഉപ്പള (www.mediavisionnews.in):ഉപ്പള ടൗണില്‍ വീണ്ടും മാലിന്യങ്ങള്‍ കുന്നു കൂടുന്നു.ഉപ്പള ബസ്‌ സ്റ്റാന്റിനടുത്തുള്ള ഓട്ടോ സ്റ്റാന്റിലാണ്‌ മാലിന്യങ്ങള്‍ കുന്നുകൂടുന്നത്‌. ഇറച്ചിയുടെയും ഭക്ഷ്യസാധനങ്ങളുടെയും അവശിഷ്‌ടങ്ങളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ്‌ ചാക്കില്‍ക്കെട്ടി ഇവിടെ തള്ളുന്നത്‌. ബസ്‌ സ്റ്റാന്റിലേക്കു പോവുന്ന യാത്രക്കാര്‍ ദുര്‍ഗന്ധം മൂലം വിഷമിക്കുന്നു.

മാസങ്ങള്‍ക്കു മുമ്പ്‌ ഉപ്പള ടൗണിലും പരിസരങ്ങളും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ ശുചീകരിക്കുകയും മേലില്‍ മാലിന്യങ്ങള്‍ ടൗണില്‍ നിക്ഷേപിക്കരുതെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നതാണ്‌. ഹനഫി ബസാര്‍, കൈക്കമ്പ, നയാബസാര്‍, ബന്തിയോട്‌ പ്രദേശങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ ഉയരുന്നുണ്ട്‌.

ഫ്‌ളാറ്റുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പഞ്ചായത്ത്‌ വാഹനം ശേഖരിച്ചുകൊണ്ടു പോവുന്നുണ്ടെങ്കിലും റോഡ്‌ സൈഡില്‍ മാലിന്യങ്ങള്‍ കുന്നു കൂടുന്നതു പഞ്ചായത്തധികൃതരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here