ഇന്ധനവില വര്‍ധനയ്ക്കെതിരായ ഭാരത്ത് ബന്ദ്; ഉപ്പളയിൽ യു ഡി എഫ് പ്രവർത്തകർ പ്രകടനംനടത്തി

0
204

ഉപ്പള (www.mediavisionnews.in): നാൾക്കുനാൾ ക്രമാതീതമായി വർധിച്ചു വരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു ഉപ്പളയിൽ യു ഡി എഫ് പ്രകടനം നടത്തി. രാജ്യവ്യാപകമായി പ്രതിപക്ഷകക്ഷികൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായാണ് പ്രകടനം നടത്തിയത്.

സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചും, കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തൂക്കി വിൽക്കുന്ന കച്ചവടത്തിൽ നിന്നും നരേന്ദ്ര മോഡി പിന്മാറണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഓ.എം റഷീദ് ആവശ്യപ്പെട്ടു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ചെറുവിരൽ പോലുമനക്കാത്ത നരേന്ദ്ര മോഡി രാജ്യത്തിന് നാണക്കേടാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ശുകൂർ ഹാജി പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ഓം കൃഷ്ണ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം. ബി. യുസുഫ്, പി.എം ഖാദർ, ശാഹുൽ ഹമീദ് ബന്തിയോട്, ബാബു ബന്തിയോട്, എം.കെ അലി മാസ്റ്റർ, ഉമ്മർ അപ്പോളോ, അബ്ദുറഹ്മാൻ ബന്തിയോട്, ബി.എം. മുസ്തഫ, ഗോൾഡൻ മൂസ, നവീൻ ഷെട്ടി, ഇസ്മായിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here