ഇച്ചിലങ്കോട് പഞ്ചത്തൊട്ടി മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

0
227

ബന്തിയോട്(www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഇച്ചിലങ്കോട് പഞ്ചത്തൊട്ടി മസ്ജിദ് റോഡ് പഞ്ചായത്ത് പ്രസിഡൻറ് ശാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് 112 മീറ്റർ കോൺഗ്രീറ്റ് റോഡിൻറെ നിർമ്മാണ പ്രവർത്തികൾ നടന്നത്. മംഗൽപ്പാടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എം മുസ്തഫ, അബ്ദുൽ റസാഖ് ബപ്പായിത്തൊട്ടി, വാർഡ് മെമ്പർ പ്രസാദ് റായ്, ഷുകൂർ ഹാജി, ലത്തീഫ് പഞ്ച, ഗഫൂർ, മുത്തലിബ്, മോഹനേഷ് ആചാരി, ഹസൈനാർ, ബഷീർ, ഹംസ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here