ആലപ്പുഴയില്‍ ആംബലുന്‍സിന് തീപിടിച്ച് രോഗി മരിച്ചു: നഴ്‌സിന് ഗുരുതര പരിക്ക്

0
219

ആലപ്പുഴ (www.mediavisionnews.in): ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം ആശുപത്രിക്ക് സമീപം 108 ആംബുലന്‍സിനാണ് തീപിടിച്ചത്. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. രോഗിക്ക് ആംബുലന്‍സില്‍ വെച്ച് ഓക്‌സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന നഴ്‌സിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറിനും സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കടക്കും തീ പിടിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here