ആദ്യ ഭര്‍ത്താവില്‍ ജനിച്ച കുട്ടിയെ രണ്ടാം ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച യുവതി മൂന്നാമനൊപ്പം ഒളിച്ചോടി ; പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

0
234

കൊല്ലം(www.mediavisionnews.in): ആദ്യ ഭര്‍ത്താവില്‍ ജനിച്ച കുട്ടിയെ രണ്ടാം ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച്‌ മൂന്നാമനുമായി കടന്ന യുവതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി ജയിലിലടച്ചു. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

28കാരിയായ യുവതിയും 30കാരനായ യുവാവുമാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്തെ രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനും, ആളില്ലാത്ത നേരം വീട്ടില്‍ ഉപേക്ഷിച്ച്‌ പോയതിനും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം യുവതിക്കെതിരെയും പ്രേരണാകുറ്റം ചുമത്തി യുവാവിനെതിരെയും കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

പത്ത് വര്‍ഷം മുമ്പാണ് യുവതി ആദ്യ കാമുകനുമായി താമസമാക്കിയത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ മറ്റൊരാളുമായി പ്രണയത്തിലാവുകയും ആദ്യ കാമുകനെ ഉപേക്ഷിച്ച്‌ ഒപ്പം താമസമാക്കുകയും ചെയ്തു. രണ്ട് ഭര്‍ത്താക്കന്‍മാരിലുമായി രണ്ട് കുട്ടികള്‍ യുവതിക്കുണ്ട്. ഇതിനിടയിലാണ് നാട്ടുകാരനായ മുപ്പതുകാരനുമായി യുവതി പ്രണയത്തിലാകുന്നത്. പത്ത് ദിവസം മുമ്ബാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കടയ്ക്കല്‍ പൊലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പിടികൂടുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here