കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അറബി അധ്യപകൻ ഇല്ലാതെ വിദ്യാർഥികൾ നെട്ടോട്ടം ഓടുന്നു. എം.എസ്.എഫ്

0
230

കുമ്പള(www.mediavisionnews.in): അധ്യായന വർഷം തുടങ്ങി മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബി അധ്യാപകനെ നിയമിക്കത്തത് കാരണം വിദ്യാർത്ഥികൾ നെട്ടോട്ടം ഓടുകയാണ്.. അധ്യാപകരെ നിയമിക്കാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. നേരത്തെ ഉണ്ടായിരുന്ന അധ്യാപകൻ സ്ഥലം മാറി പോയതിനു ശേഷം ഇത് വരെ കുട്ടികൾ അറബി പഠിച്ചിട്ടില്ല.

നിലവിലുള്ള പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ നിന്നും അഞ്ച് പേരെ നിയമിച്ചെങ്കിലും കുമ്പളയിൽ അധ്യാപകനെ നിയമിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിൽ അറബി അധ്യാപകൻ ഇല്ലാത്തതിനാൽ പല വിദ്യാർത്ഥികളും ആശങ്കയിലാണ്. മാത്രമല്ല തന്ത്രപൂർവ്വം വിദ്യാർത്ഥികളെ അറബി പഠനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കുന്നു. ആയതിനാൽ എത്രയും പെട്ടെന്ന് നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here