അബൂബക്കർ സിദ്ധീഖ് വധക്കേസ്: പ്രതികളെ ജയിലിൽ ചോദ്യം ചെയ്തു

0
216

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ധീഖി(24)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു. ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി പ്രകാരം കേസ് അന്വേഷണ ഉദ്യോഗസ്ഥനായ തീരദേശം പോലീസ് ഇൻസ്‌പെക്ടർ സിബിതോമസ് ആണ് ജയിലിൽ സൂപ്രണ്ട് സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ നടത്തിയത്.

സോങ്കാലിലെ അശ്വന്ത് കെ.പി എന്ന അമ്പു, ശാന്തികുരിയിലെ കാർത്തിക് എന്നിവരെയാണ് ചോദ്യം ചെയ്തത്. പ്രതികളും സാക്ഷികളും നൽകിയ മൊഴികളിലെ വൈരുധ്യങ്ങൾ ദുരീകരിക്കുന്നതിനായിരുന്നു ചോദ്യം ചെയ്യൽ.

ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് രാത്രിയിലാണ് അബൂബക്കർ കൊല്ലപ്പെട്ടത്. പ്രതേകതരം കത്തി ഉപയോഗിച്ചാണ് കുത്തികൊലപ്പെടുത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here