4000 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

0
207

കുമ്പള(www.mediavisionnews.in): പൊലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 4000 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമയെ അറസ്റ്റു ചെയ്‌തു.
പച്ചമ്പള, ബസ്‌ വെയിറ്റിംഗ്‌ ഷെഡിനു സമീപത്തെ വ്യാപാരി ബദറുദ്ദീന്‍ (27) ആണ്‌ അറസ്റ്റിലായത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇവിടെയെത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്തിയതെന്നു പൊലീസ്‌ പറഞ്ഞു. കടയ്‌ക്കുള്ളില്‍ ചാക്കില്‍ കെട്ടി വച്ച നിലയിലാണ്‌ മധു, മാരുതി, ഹാന്‍സ്‌ തുടങ്ങിയവ കാണപ്പെട്ടതെന്നു കൂട്ടിച്ചേര്‍ത്തു.
കുമ്പള എസ്‌ ഐ ടി വി അശോകന്‍, പൊലീസുകാരായ എ വി പ്രേമന്‍, ഹരീഷ്‌, എക്‌സൈസുകാരായ പി ശശി, സിജി കുമാര്‍, ലിജു, സുധീഷ്‌, ശരത്‌, മൈക്കിള്‍ ജോസ്‌ എന്നിവരാണ്‌ സംഘത്തില്‍ ഉണ്ടായിരുന്നത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here