മക്കയിൽ പോയി ഉംറ നിർവഹിക്കാൻ കൂട്ടിവെച്ച കാശ് ദുരിതാശ്വാസത്തിന്, ഉമ്മാക്ക് സ്നേഹചുംബനം

0
193

പാലക്കാട് (www.mediavisionnews.in):മതവും ജാതിയും വൈരവുമെല്ലാം മറന്ന് കേരളം ഒന്നായ പ്രളയകാലമാണ് കടന്നുപോയത്. പള്ളികളും അമ്പലങ്ങളുമെല്ലാം മതമോ നിറമോ നോക്കാതെ ദുരിതബാധിതർക്ക് അഭയകേന്ദ്രങ്ങളായി. മാവേലിക്ക് ഏറ്റം പ്രിയപ്പെട്ട ഓണം ഇതായിരിക്കുമെന്ന് സോഷ്യലിടങ്ങളില്‍ പലരും പറഞ്ഞു. പൂവിളികളില്ലാത്ത ഈ ഓണക്കാലത്ത് എല്ലാം മറന്ന് നമ്മൾ ഒന്നാകുകയാണ് ചെയ്തത്. അതിനിടെ ചില കാഴ്ചകൾ കണ്ണു നനക്കുന്നുണ്ട്. ഹൃദയമുള്ളവരെ കരയിപ്പിക്കുകയാണ് പട്ടാമ്പിക്കടുത്ത് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഈ ഉമ്മ.

മക്കയിൽ പോയി ഉംറ നിർവഹിക്കണം എന്ന അതിയായ ആഗ്രഹത്താൽ കയ്യിൽ കിട്ടുന്നതിൽ മിച്ചം വരുന്ന പത്തും ഇരുപതും രൂപകൾ സ്വരൂപിച്ചു വെച്ചുകൊണ്ടിരിക്കുകയായിരുന്നു. മഴ വരുത്തിവെച്ച ദുരിതപെയ്ത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരു കണ്ടപ്പോൾ ഉമ്മ മറ്റൊന്നും ആലോചിച്ചില്ല. ഉംറ നിർവഹിക്കുന്നതിലും പ്രാധാന്യം നാടിന്റെ കണ്ണീരൊപ്പലാണെന്ന് ആ അമ്മമനസ്സ് തിരിച്ചറിഞ്ഞു. തന്റെ സമ്പാദ്യത്തിൽനിന്നും ആയിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ഈ ഉമ്മ സംഭവനനൽകി, കോടികളുടെ വിലയുള്ള ആയിരം. ഉമ്മാക്ക് അഭിനന്ദനപ്രവാഹമാണ് നവമാധ്യമങ്ങളിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here