നിങ്ങള് കേറിക്കോളിൻ ഉമ്മ; കേരളം ‘ചവിട്ടിക്കയറുന്ന’ മുതുകുകള്‍; സ‌ല്ല്യൂട്ട്, വിഡിയോ

0
205

കൊച്ചി(www.mediavisionnews.in):മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. ഇന്ന് ഇൗ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസിൽ ഇയാൾക്ക്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഇൗ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നിൽ നിർത്താവുന്ന ഹൃദ്യദൃശ്യം.

ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കാലിൽ കിടന്ന ചെരുപ്പ് ഉൗരാൻ പോലും ആ അമ്മ മറന്നു. എന്നാൽ അപ്പോഴും ആ മനുഷ്യൻ നിങ്ങള് കയറിക്കോളൂ ഉമ്മ എന്ന് ഒരുനൂറാവർത്തി മനസിൽ പറഞ്ഞുകാണും. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഇൗ മനുഷ്യൻ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. ഇത്തരത്തിൽ സർക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയത് കൊണ്ടാണ് കേരളം മഹാപ്രളയത്തിൽ നിന്നും അതിജീവിക്കാനൊരുങ്ങുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here