ഖാസി അക്കാദമി ദുബായ് ഘടകം പുതിയ നേതൃത്വം

0
248

ദുബായ്:(www.mediavisionnews.in) പുത്തിഗെ കളത്തൂർ ഖാസി ടികെഎം ബാവാ മുസ്‌ലിയാർ ഇസ്ലാമിക് അക്കാദമിയുടെ ദുബായ് ഘടകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യഅ്‌ഖൂബ് മൗലവി പുത്തിഗെയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. ഖാസി അക്കാദമി ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഫൈസി ചേരാൽ മുഖ്യ പ്രഭാഷണം നടത്തി. ഉസ്താദുൽ അസാത്തീദ് പയ്യക്കി ഉസ്താദ് അബ്ദുല്ഖാദിർ മുസ്‌ലിയാർ, അബ്ദുള്ള തങ്ങൾ പൈവളിക, ചെർക്കളം അബ്ദുല്ലാഹ് സാഹിബ് എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. അബ്ദുൽ ഖാദിർ അസ്അദി മുഗു അനുസ്മരണ പ്രഭാഷണം നടത്തി. അയൂബ് ഉറുമി, അലി സാഗ്, സിദ്ദീഖ് സിഎ, മുഹമ്മദ് ഹാജി പൈവളിക, ഇബ്രാഹിം ബെരിക്ക ആശംസിച്ചു. അഷ്റഫ് പി.പി സ്വാഗതവും മുനീർ ഉറുമി നന്ദിയും പറഞ്ഞു.

ഖാസി അക്കാദമിയുടെ ഭാരവാഹികളായി സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽബുഖാരി, ഗഫൂർ എരിയാൽ, മുഹമ്മദ് ഹാജി പൈവളിക, അസീസ് ബള്ളൂർ, ത്വാഹിർ മുഗു, അന്തിഞ്ഞി ഒടുവാർ ഫൈസൽ റഹ്‌മാനി ബായാർ (ഉപദേശക സമിതി) യഅ്‌ഖൂബ് മൗലവി പുത്തിഗെ പ്രസിഡന്റ്, അഷ്റഫ് ബായാർ ജനറൽ സെക്രട്ടറി, ഇബ്രാഹിം ബെരിക്ക ട്രഷറർ, അയ്യൂബ് ഉറുമി, അലി സാഗ്, അസ്‌ലം ചേരാൽ, സിദ്ദീഖ് സി.എ വൈസ് പ്രസിഡന്റ്. മുനീർ ഉറുമി വർക്കിങ് സെക്രട്ടറി. സത്താർ ചേരാൽ, മൊയ്തീൻ പേരാൽ കണ്ണൂർ, അഷ്കർ മുഗു ജോയിൻ സെക്രട്ടറിമാർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here