കു​ട​കി​ലും പ്ര​ള​യം: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

0
237

കു​ട​ക്(www.mediavisionnews.in):: ക​ര്‍​ണാ​ട​ക​യി​ലെ കു​ട​കി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന് രാ​വി​ലെ കു​ട​കി​ലെ മ​ടി​ക്കേ​രി സം​പാ​ജ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. സൈ​ന്യ​വും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. 180 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

വെ​ള്ളി​യാ​ഴ്ച​യും കു​ട​കി​ല്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യി​രു​ന്നു. പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും മം​ഗ​ളൂ​രു​വി​ല്‍​നി​ന്നും കു​ട​കി​ലെ​ത്താ​ന്‍ സാ​ധി​ക്കി​ല്ല. നി​ല​വി​ല്‍ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ കു​ട​കി​ല്‍ തു​റ​ന്നു. നി​ര​വ​ധി പേ​രാ​ണ് ക്യാ​ന്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here